മഞ്ഞുരുകുന്ന കൊറിയകൾ

#

സോൾ(27-04-2018): പതിറ്റാണ്ടുകൾ നീണ്ട അഭിപ്രായവ്യത്യാസങ്ങൾക്കും ഏറ്റുമുട്ടലുകൾക്കും വിരാമമിടാൻ ദക്ഷിണ കൊറിയ - ഉത്തര കൊറിയ ധാരണ. ഇരു രാജ്യങ്ങളുടെയും രാഷ്ട്രത്തലവന്മാർ തമ്മിൽ നടത്തിയ സമാധാന ചർച്ചയിലാണ് ചരിത്രപരമായ തീരുമാനമായത്. ദക്ഷിണകൊറിയയിൽ എത്തിയ ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഇന്നും ദക്ഷിണകൊറിയൻ ഭരണാധികാരി മൂൺ ജെ ഇന്നും നടത്തിയ ചർച്ചകൾക്കൊടുവിൽ സമാധാനകരാർ ഒപ്പു വച്ചു.ഇനി മുതൽ സമാധാനത്തിന്റെ പാതയിൽ നീങ്ങാനും ധാരണയായി.

ആണവനിരായുധീകരണം പൊതുലക്ഷ്യമായി കണ്ട് കൊറിയൻ പെനിൻസുലയിൽ നിന്നും ആണവായുധങ്ങൾ പൂർണ്ണമായി നീക്കാനും ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന യുദ്ധം ഒരു വർഷത്തിനകം ഔദ്യോഗികമായി അവസാനിപ്പിക്കാനും ചർച്ചയിൽ തീരുമാനമായി. ആണവനിരായുധീകരണം സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മിൽ ഉടമ്പടിയുമായി.

ദക്ഷിണകൊറിയയിലെ അതിർത്തിപ്രദേശമായ പാൻ മുൻ ജോമിൽ വച്ചാണ് ചരിത്രാമായ ചർച്ചകൾ നടന്നതു.ഇപ്പോഴത്തെ ചർച്ചകൾ ഇനി വരൻ പോകുന്ന യു.എസ് - ഉത്തരകൊറിയ ചർച്ചയിൽ വളരെയേറെ നയതന്ത്രപ്രാധാന്യം അർഹിക്കുന്നതാണെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം.