ആർ.സി.സിയിലെ ചികിത്സപിഴവ്; അന്വേഷണം വേണമെന്ന് ചെന്നിത്തല

#

തിരുവനന്തപുരം(28-04-2018): ആർ.സി.സിയിലെ ചികിത്സാപ്പിഴവില സമഗ്രമായ അന്വേഷണമാ വേണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഭവം അതീവ ഗൗരവമാണെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം,ആർ.സി.സിയുടെ രക്തബാങ്ക് പ്രവർത്തിക്കുന്നത് അടിസ്ഥാന മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാതെയാണെന്നു ആരോപണം ഉയർന്നു. എച്ച്.ഐ.വി ഫലം പോസിറ്റീവ് എന്ന് കണ്ടെത്തിയ ആളുടെ രക്തം വീണ്ടും സ്വീകരിച്ചെന്നു വ്യക്തമാക്കുന്ന ട്രാൻസ്ഫ്യൂഷൻ മെഡിസിൻ ഡോക്ടറുടെ കത്തിന്റെ പകർപ്പ് മാധ്യമങ്ങൾക്കു ലഭിച്ചു. ആർ.സി.സിയിൽ നിന്നും ശ്രീചിത്ര മെഡിക്കൽ സെന്ററിലേക്ക് നൽകിയ രക്തത്തിലും രോഗാണുക്കളെ കണ്ടെത്തിയതായി വ്യക്തമായി.

ഈയിടെ ആർ.സി.സിയിൽ എച്ച്.ഐ.വി ബാധിച്ചു രണ്ടു കുട്ടികൾ മരിച്ചതിനു തൊട്ടു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചത്. ഇതിനിടെ ആരോഗ്യമന്ത്രിക്കെതിരെ കടുത്ത ആരോപണങ്ങളുമായി എച്ച്.ഐ.വി ബാധിച്ചു മരിച്ച കുട്ടിയുടെ അച്ഛൻ രംഗത്തെത്തി. പരാതി പറയാൻ ചെന്ന തങ്ങളോട് ധാർഷ്ട്യത്തോടെ ആയിരുന്നു മന്ത്രിയുടെ പെരുമാറ്റമെന്നും വേദന പങ്കു വച്ചപ്പോൾ നിങ്ങൾക്ക് കുഴപ്പമൊന്നും ഉണ്ടായിരുന്നില്ലല്ലോ എന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണമെന്നും അദ്ദേഹം പറഞ്ഞു.