പെണ്‍കുട്ടിയെ പരസ്യമായി പീഡിപ്പിച്ച 6 പേര്‍ അറസ്റ്റില്‍

#

പാറ്റ്‌ന (30-04-18) : ബീഹാറിലെ ജഹാനബാദില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയുടെ വസ്ത്രം  വലിച്ചുകീറി പീഡിപ്പിച്ച 6 പേര്‍ അറസ്റ്റില്‍. 8 പേരടങ്ങിയ സംഘമാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. തന്നെ ഉപദ്രവിക്കരുതെന്ന് കരഞ്ഞ് അപേക്ഷിച്ച പെണ്‍കുട്ടിയെ അക്രമികള്‍  ഉപദ്രവിക്കുമ്പോള്‍ കണ്ടുനിന്നവര്‍ മൊബൈലില്‍ ഫോട്ടോ എടുത്ത് രസിക്കുകയായിരുന്നു.

ഏപ്രില്‍ 28 രാത്രി മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ച വീഡിയോയുടെ അടിസ്ഥാനത്തില്‍ ജഹാനബാദ് പോലീസ് കേസെടുക്കുകയായിരുന്നു. അന്വേഷണത്തിനു വേണ്ടി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട്. സംഭവസ്ഥലത്തുനിന്ന് കണ്ടുകിട്ടിയ ഒരു മോട്ടോര്‍ ബൈക്കിനെ കുറിച്ചുള്ള അന്വേഷണത്തിലൂടെയാണ് പ്രതികളെ പിടികൂടിയത്. പെണ്‍കുട്ടി പീഡിപ്പിക്കപ്പെടുന്നത് ചിത്രീകരിച്ച മൊബൈല്‍ ഫോണും പിടിച്ചെടുത്തിട്ടുണ്ട്.