കേം​ബ്രി​ഡ്ജ് അ​ന​ലി​റ്റി​ക്ക അ​ട​ച്ചു​പൂട്ടുന്നു

#

ലണ്ടൻ (03-05-18) : ഫെയ്‌സ്ബുക്കിലെ  വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി വി​വാ​ദ​ങ്ങ​ൾ സൃ​ഷ്ടി​ച്ച കേം​ബ്രി​ഡ്ജ് അ​ന​ലി​റ്റി​ക്ക അ​ട​ച്ചു പൂട്ടുന്നു. ഇന്നലെയാണ് ക​ൺ​സ​ൾ​ട്ട​ൻ​സി പ്ര​വ​ർ​ത്ത​നം നി​ർ​ത്തു​ക​യാ​ണെ​ന്ന് അ​റി​യി​ച്ച​ത്. ഡൊണാൾഡ്  ട്രംപിന്റെ വിജയത്തില്‍ സഹായിച്ചുവെന്ന് ആരോപണം നേരിടുന്ന കേംബ്രിഡ്ജ് അനലിറ്റിക ഇന്ത്യയില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധപ്പെട്ടിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. വിവരചോര്‍ച്ചയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കമ്പനിയുടെ ഉപയോക്താക്കളെയും മറ്റും ബാധിച്ചതിനാല്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കും പണം കണ്ടെത്തുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

എട്ട് ലക്ഷത്തോളം പേ​രു​ടെ വി​വ​ര​ങ്ങ​ളാ​ണ് കേം​ബ്രി​ഡ്ജ് അ​ന​ലി​റ്റി​ക്ക് ഫെയ്സ്ബു​ക്കി​ലൂ​ടെ ചോ​ർ​ത്തി​യ​ത്. ഈ വിവരങ്ങള്‍ അമേരിക്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പു കാലത്തും ബ്രിട്ടണില്‍ ബ്രെക്‌സിറ്റ് കാലത്തും രാഷ്ട്രീയ പ്രചാരണ തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യാനും ഫെയ്‌സ്ബുക്ക് ഉപയോക്താക്കളെ സ്വാധീനിക്കാനും ഉപയോഗിച്ചു എന്നാണ് കണ്ടെത്തിയത്. അ​ന്വേ​ഷ​ണം തു​ട​രു​മെ​ന്നും ഇ​ത്ത​രം ന​ട​പ​ടി​ക​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ മുൻകരുതലുകൾ സ്വീ​ക​രി​ക്കു​മെ​ന്ന് ഫെയ്സ്ബുക് വ്യ​ക്ത​മാ​ക്കി.