തിരുനല്ലൂർ കാവ്യോത്സവം : ദൃശ്യാവിഷ്കാരം ; കുട്ടികളുടെ വെല്ലുവിളി

#

കൊല്ലം (03-05-18) : പന്ത്രണ്ടാമത് തിരുനല്ലൂർ കാവ്യോത്സവത്തിന്റെ അവസാന ദിവസമായ ഇന്ന് (മേയ് 3) വൈകിട്ട് 06:30ന്  തിരുനല്ലൂർ കരുണാകരന്റെ കുട്ടികളുടെ വെല്ലുവിളി എന്ന കവിതയുടെ ദൃശ്യാവിഷ്കാരം അവതരിപ്പിക്കും. വർഗ്ഗീയതയുടെ വിപത്തിനെതിരേ പ്രതികരിക്കാൻ തയ്യാറാക്കുന്ന പുതിയ തലമുറയെക്കുറിച്ചാണ് കവിത.

ദൃശ്യാവിഷ്കാരത്തിന്റെ സംവിധാനം നിർവ്വഹിക്കുന്നത് റെജു ശിവദാസ് ഗ്രാമിക. പ്രശസ്ത ഗായകൻ സുനിൽ മത്തായിയുടെ തത്സമയ കാവ്യാലാപനവും സംഗീതാവിഷ്കാരവും നാടകത്തിന്റെ മുഖ്യ സവിശേഷതയാണ്.

കൊട്ട് : വിഷ്ണു /ശരത്, വെളിച്ചം : സന്തോഷ് ക്ലാസ്സിക്‌, കല : നന്ദു /യദു കൃഷ്ണൻ, ഏകോപനം : ടൈറ്റസ് എസ് കുമാർ, അരങ്ങിൽ : നിസാർ മുഹമ്മദ്‌, നരിക്കൽ രാജീവ്‌ കുമാർ, എം.ഡൊമിനിക്, അമൽ ഓസ്കാർ, നവാഫ്‌, ഉണ്ണികൃഷ്ണൻ എം.എ, നാരായണൻ, അഖിൽ പി. ഒപ്പം നിലം സാംസ്‌കാരിക സമിതിയിലെയും ജവഹർ ബാലഭവനിലെയും കുട്ടികൾ.