നഴ്‌സുമാരുടെ ശമ്പളപരിഷ്‌കരണം : ആശുപത്രി മാനേജ്‌മെന്റുകളുടെ ഹര്‍ജി ഹൈക്കോടതി തള്ളി

#

കൊച്ചി (04-05-18) : സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ ശമ്പളപരിഷ്‌കരണം സംബന്ധിച്ച് സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനം സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന മാ​നേ​ജു​മെ​ന്‍റു​ക​ളു​ടെ ആ​വ​ശ്യം ഹൈ​ക്കോ​ട​തി ത​ള്ളി. ഹര്‍ജികളില്‍ ഒരു മാസത്തിനകം വാദം കേള്‍ക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. വി​ജ്ഞാ​പ​നം സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മാ​നേ​ജ്മെ​ന്‍റു​ക​ൾ ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വെ​യാ​ണ് കോ​ട​തി ന​ട​പ​ടി. മാനേജ്‌മെന്റുകള്‍ക്ക് വന്‍തിരിച്ചടിയാണ് കോടതിവിധിയിലൂടെ ഉണ്ടായിരിക്കുന്നത്.

വി​ജ്ഞാ​പ​ന​പ്ര​കാ​രം എ​ല്ലാ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ​യും ന​ഴ്സു​മാ​ർ​ക്ക് 20,000 രൂ​പ​യാ​ണ് അ​ടി​സ്ഥാ​ന ശമ്പ​ളം. വിജ്ഞാപനം അനുസരിച്ചുള്ള ശമ്പളം നല്‍കുന്നത് അപ്രായോഗികമാണെന്നും അതിനാല്‍ സ്‌റ്റേ ചെയ്യണമെന്നുമാണ് ഹര്‍ജിയില്‍ മാനേജ്‌മെന്റുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സുപ്രീംകോടതി നിയമിച്ച പ്രത്യേക സമിതി നിര്‍ദേശിച്ചതിലും കുറഞ്ഞ ശമ്പളമാണ് പല ആശുപത്രികളിലും നല്‍കുന്നതെന്ന് ഹൈക്കോടതി വിലയിരുത്തി. അവധിക്കാല പ്രത്യേക ഡിവഷന്‍ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. അവധിക്ക് ശേഷം ഇക്കാര്യത്തില്‍ ഹൈക്കോടതി വിശദമായ വാദം കേള്‍ക്കുമെന്നും അറിയിച്ചു.