കേരളാ പോലീസിന്റെ പേരിൽ വ്യാജസന്ദേശം

#

കൊല്ലം(08-05-2018): കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടറുടെ ഔദ്യോഗിക സീലും ഓഫീസ് സീലും വ്യാജമായി നിർമ്മിച്ച് ദുരുപയോഗം ചെയ്തു കൊണ്ട് വാട്സാപ് - ഫേസ്ബുക് ഗ്രൂപ്പുകൾ വഴി പ്രചരിക്കുന്ന ഒരു വ്യാജസന്ദേശത്തിന്റെ ചിത്രമാണ് ഇത്. ഇങ്ങനെയൊരു അറിയിപ്പ് സ്റ്റേഷൻ അധികാരികളിൽ ആരും തന്നെ ഇറക്കിയിട്ടില്ലെന്നുള്ള ഔദ്യോഗികമായ വിവരം ലഭിച്ചു കഴിഞ്ഞു. ആയതിനാൽ ദയവു ചെയ്തു ആരും ഈ മെസ്സേജ് ഷെയർ ചെയ്യുകയോ മറ്റോ ചെയ്യരുത്. ഇത്തരം വ്യാജ സന്ദേശങ്ങൾ ഇരിക്കുന്നവരുടെ ലക്ഷ്യവും ഉദ്ദേശവും മറ്റു പലതും ആയിരിക്കും. ആയതിനാൽ ഇത്തരം ചതിക്കുഴികളിൽ വീഴാതിരിക്കുവാൻ ശ്രദ്ധിക്കുക.