നഴ്‌സുമാരുടെ ശമ്പള വർദ്ധന : മാനേജ്‌മെന്റുകളുടെ ആവശ്യം കോടതി തള്ളി

#

കൊ​ച്ചി (11-05-18 )  : സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ന​ഴ്സു​മാ​രു​ടെ ശമ്പളം വർദ്ധിപ്പിച്ചുകൊണ്ടുള്ള  ലേ​ബ​ർ ക​മ്മീ​ഷ​ണ​റുടെ വി​ജ്ഞാ​പ​നം സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന സ്വ​കാ​ര്യ ആ​ശു​പ​ത്രി മാ​നേ​ജു​മെ​ന്‍റു​ക​ളു​ടെ ആ​വ​ശ്യം ഹൈ​ക്കോ​ട​തി ത​ള്ളി. വിജ്ഞാപനം ഇറക്കിയത് ചട്ടപ്രകാരമാണെന്ന സർക്കാരിന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് ഹെെക്കോടതി ഡിവിഷൻ ബെഞ്ച് ഹർജി തള്ളിയത്. ഈ  ആവശ്യം ഉന്നയിച്ചു മാനേജുമന്‍റുകൾ നൽകിയ ഹർജി ഹെെക്കോടതി സിംഗിൾ ബെഞ്ച് തള്ളിയതിനെ തുടർന്നാണ് മാനേജ്‌മെന്റുകൾ സുപ്രീം കോടതിയെ സമീപിച്ചത്.

ലേബർ കമ്മീഷണറുടെ വി​ജ്ഞാ​പ​നമനുസരിച്ച് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ​ ന​ഴ്സു​മാ​ർ​ക്ക് 20,000 രൂ​പ​യാ​ണ് അ​ടി​സ്ഥാ​ന ശ​ന്പ​ളം. ജ​ന​റ​ൽ, ബി​എ​സ്‌​സി ന​ഴ്സു​മാ​ർ​ക്കും 10  വ​ർ​ഷം സ​ർ​വീ​സു​ള്ള എ​എ​ൻ​എം ന​ഴ്സു​മാ​ർ​ക്കും മിനിമം ശമ്പളത്തിന് അവകാശമുണ്ടാകും. ഡി​എ, ഇ​ൻ​ക്രി​മെ​ന്‍റ്, വെ​യ്റ്റേ​ജ് എ​ന്നീ ആ​നു​കൂ​ല്യ​ങ്ങ​ൾ എ​ല്ലാ​വ​ർ​ക്കും ല​ഭി​ക്കു​മെ​ങ്കി​ലും ഉ​പ​ദേ​ശ​ക സ​മി​തി റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച് പു​റ​ത്തി​റ​ക്കി​യി​ട്ടു​ള്ള വി​ജ്ഞാ​പ​ന​ത്തി​ൽ അ​ല​വ​ൻ​സു​ക​ൾ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.