കർണാടക നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടെണ്ണൽ ആരംഭിച്ചു

#

ബംഗളൂരു(15-05-2018): രാജ്യം ഉറ്റു നോക്കിയ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. രാവിലെ 8 മാണി മുതലാണ് വോട്ട് എണ്ണിത്തുടങ്ങിയത്. ആകെ 222 മണ്ഡലങ്ങളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. മൊത്തത്തിൽ 224 മണ്ഡലങ്ങൾ ഉള്ളതിൽ രണ്ടിടങ്ങളിൽ വോട്ടെണ്ണൽ മാറ്റി വച്ചിരിക്കുകയാണ്.

1952 നു ശേഷം ഏറ്റവും ഉയർന്ന പോളിങ്ങാണ് ഇത്തവണ നടന്നത്. 72.13 ശതമാനമായിരുന്നു ഇത്തവണത്തെ പോളിങ്ങ്. എക്സിറ്റ് പോളുകളിൽ 6 എണ്ണം ബി.ജെ.പിക്കും 3 എണ്ണം കോൺഗ്രസിനും മുൻ‌തൂക്കം പ്രഖ്യാപിച്ചിട്ടുണ്ട്.

ബി.ജെ.പിസ്ഥാനാർഥി ബി.എൻ വിജയകുമാർ മരിച്ചതിനെ തുടർന്ന് ബെംഗളൂരുവിലെ ജയനഗർ മണ്ഡലത്തിലും പതിനായിരത്തോളം തിരിച്ചറിയൽ കാർഡുകൾ കൂട്ടത്തോടെ പിടിച്ചെടുത്ത ആർ.ആർ നഗർ മണ്ഡലത്തിലും തിരഞ്ഞെടുപ്പ് മാറ്റി വച്ചിരുന്നു.

ആദ്യം എണ്ണിത്തുടങ്ങിയത് പോസ്റ്റൽ വോട്ടുകളായിരുന്നു. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ സൂചനകൾ കോൺഗ്രസിന് അനുകൂലമാണ്. പോസ്റ്റൽ വോട്ടുകളുടെ ആദ്യസൂചനകൾ പുറത്തു വന്നപ്പോൾ കോൺഗ്രസ് 21 ഇടത്തും ബി.ജെ.പി 12 ഇടത്തും ജെ.ഡി.എസ് 9 ഇടതും മുന്നിട്ടു നിൽക്കുന്നു. 11 മാണിയോട് കൂടി തിരഞ്ഞെടുപ്പ് ഫലത്തിന്റെ അന്തിമ ചിത്രം വ്യക്തമാകും.