കർണ്ണാടകയിൽ ഇഞ്ചോടിഞ്ച് പോരാട്ടം: കർണ്ണാടക തൂക്കു മന്ത്രിസഭയിലേക്കോ?

#

ബംഗളൂരു(15-05-18) : വോട്ടെണ്ണൽ നടക്കുന്ന ഓരോ മണ്ഡലങ്ങളിലും ഇഞ്ചോടിഞ്ചു പോരാട്ടം നടക്കുന്ന കർണ്ണാടകയിൽ ഏതെങ്കിലും മുന്നണിക്കു കേവലഭൂരിപക്ഷം ലഭിക്കുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടർന്ന്. കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി സിദ്ധരാമയ്യ മത്സരിക്കുന്ന രണ്ടു മണ്ഡലങ്ങളിലും പിന്നിട്ടു നിൽക്കുന്ന എന്ന വാർത്തകളാണ് ഇപ്പൊൾ വന്നു കൊണ്ടിരിക്കുന്നത്. ചാമുണ്ഡേശ്വരി മണ്ഡലത്തിൽ തുടക്കം മുതൽ തന്നെ പിന്നാക്കം നിന്ന സിദ്ധരാമയ്യ ഇപ്പോൾ ബദാമിയിലും പിന്നിലേക്കായിരിക്കുകയാണ്. കോൺഗ്രസിന്റെ ഏറ്റവും വലിയ തുറുപ്പു ചീട്ടായി അവതരിപ്പിക്കപ്പെട്ടതായിരുന്നു സിദ്ധരാമയ്യയുടെ സംശുദ്ധ രാഷ്ട്രീയം. എന്നാൽ ഇപ്പോൾ വന്നിരിക്കുന്ന സൂചനകൾ പ്രകാരം ജാതി സമവാക്യങ്ങളായിരിക്കും കർണാടകയിൽ നിർണായകമാകുക എന്നതാണ്.