വന്‍വിലപേശലിന് ജനതാദള്‍ (എസ്) ; ബി.ജെ.പി വഴങ്ങും

#

ബംഗളുരു (15-05-18) : കര്‍ണാടക നിയമസഭയില്‍ ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന് ഏകദേശം ഉറപ്പായ അവസ്ഥയില്‍ സംസ്ഥാനം ആര് ഭരിക്കണമെന്നത് ജനതാദള്‍(എസ്) തീരുമാനിക്കുമെന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്. ഏറ്റവും വലിയ ഒറ്റക്കക്ഷിയെയാകും ഗവര്‍ണര്‍ മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിക്കുക. സിദ്ധരാമയ്യ മത്സരിച്ച രണ്ടു മണ്ഡലങ്ങളിലും കോൺഗ്രസ്സ് ഇപ്പോള്‍ പുറകില്‍ നില്‍ക്കുകയാണ്.

ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബി.ജെ.പി മാറാനാണ് സാധ്യത. കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായാല്‍ പോലും കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ ജനതാദള്‍(എസ്) തയ്യാറാകില്ലെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. മുഖ്യമന്ത്രിസ്ഥാനം തങ്ങള്‍ക്ക് ലഭിക്കണമെന്ന ആവശ്യം ജനതാദള്‍(എസ്) ബി.ജെ.പിയുടെ മുന്നില്‍ ഉന്നയിക്കും. മുഖ്യമന്ത്രിസ്ഥാനം എന്ന ആവശ്യത്തില്‍ ജനതാദള്‍(എസ്) ഉറച്ചു നില്‍ക്കുകയാണെങ്കില്‍ വിട്ടുനൽകാൻ ബി.ജെ.പി തയ്യാറാകും. തല്‍ക്കാലംജനതാദൾ (എസ്) ന്റെ സഹായത്തോടെ ഭരണം പിടിച്ചതിനുശേഷം 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റം നടത്തുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം.