ലിംഗായത് മേഖലകളിലും ബി.ജെ.പി മുന്നേറ്റം

#

ബംഗളൂരു(15-05-2018): പ്രത്യേക മതപദവി എന്ന സ്വപ്ന വാഗ്ദാനം കൊണ്ടും ലിംഗായത്ത് വിഭാഗത്തിന്റെ വോട്ടുകളെ ഉറപ്പിച്ചു നിർത്താൻ സാധിച്ചില്ല എന്നതാണ് കോൺഗ്രസിനെ സംബന്ധിച്ച് കർണാടകയിൽ നേരിടാൻ പോകുന്ന ഒരു തിരിച്ചടി. ലിംഗായത് മേഖലകളിൽ ബി.ജെ.പി ലീഡ് ചെയ്യുന്നു. വൊക്കലിംഗ മേഘലകളിൽ ജെ.ഡി.എസ് കൃത്യമായ മുന്നേറ്റം നടത്തുമ്പോൾ കർഷകരും മുസ്ലിങ്ങളുംഅടങ്ങുന്ന ഗ്രാമീണ മേഖലകൾ ബി.ജെ.പിക്കൊപ്പം നിൽക്കുന്നു എന്നതാണ് ശ്രദ്ധേയമാകുന്നത്. കോൺഗ്രസിന്റെ മുന്നേറ്റം ബംഗളൂരു മേഖലയിൽ മാത്രമായി ചുരുങ്ങി പോകുന്നു.

ലിംഗായത് മേഖലകളിൽ ബി.ജെ.പിക്കുണ്ടായ ഈ മുന്നേറ്റം ദേശീയാധ്യക്ഷൻ അമിത്ഷായുടെ വിജയമായി വേണം കാണാൻ. തുടക്കത്തിൽ ബി.ജെ.പിയെ പരസ്യമായി തള്ളി പറഞ്ഞ ലിംഗായത് വിഭാഗത്തെ അമിത് ഷായുടെ തന്ത്രങ്ങളാണ് പ്രചാരണത്തിന്റെ അവസാന ലാപ്പിൽ ഒപ്പം നിർത്തിയത്.