പിന്തുണയ്ക്കുക ; ഇല്ലെങ്കില്‍ പിളര്‍ത്തും : ജെ.ഡി.(എസ്)ന് ബി.ജെ.പിയുടെ ഭീഷണി

#

ബംഗളുരു (15-05-18) : ബി.ജെ.പിയുടെ ലീഡ് നില നൂറിലേറെ സീറ്റുകളിലേക്ക് കടന്നതോടെ മന്ത്രിസഭ രൂപീകരിക്കാനുള്ള നീക്കങ്ങള്‍ ബി.ജെ.പി ശക്തിപ്പെടുത്തി. കേവല ഭൂരിപക്ഷത്തിന് കുറച്ചു സീറ്റുകളുടെ മാത്രം കുറവേ തങ്ങള്‍ക്കുണ്ടാകൂ എന്നാണ് ബി.ജെ.പി നേതാക്കളുടെ അവകാശവാദം. മുഖ്യമന്ത്രിസ്ഥാനം എന്ന ജെ.ഡി(എസ്)ന്റെ ആവശ്യം ബി.ജെ.പി തള്ളിക്കളഞ്ഞു. ബി.ജെ.പിയെ പിന്തുണയ്ക്കാന്‍ ജനതാദള്‍(എസ്) തയ്യാറായില്ലെങ്കില്‍ ആ പാര്‍ട്ടിയെ പിളര്‍ത്താനുള്ള തയ്യാറെടുപ്പിലാണ് ബി.ജെ.പി.

കേന്ദ്രഭരണവും വലിയ സാമ്പത്തികശക്തിയുമുള്ള ജനതാദള്‍(എസ്)നെ പിളര്‍ത്തുക വലിയ പ്രയാസമുള്ള കാര്യമല്ല. ബി.ജെ.പിയെ പിന്തുണയ്ക്കാതിരുന്നാല്‍ പാര്‍ട്ടി ശിഥിലമാകും എന്ന സാഹചര്യത്തില്‍, പാര്‍ട്ടിയെ ഒറ്റക്കെട്ടായി നിലനിറുത്താന്‍ വേണ്ടി ബി.ജെ.പിയെ പിന്താങ്ങാന്‍ നിര്‍ബ്ബന്ധിതമാകുമെന്ന അവസ്ഥയിലാണ് ജനതാദള്‍(എസ്). ബി.ജെ.പിയുടെ സീറ്റുകള്‍ വര്‍ദ്ധിക്കുംതോറും ജനതാദള്‍(എസ്)ന്റെ വിലപേശല്‍ ശേഷി കുറയുകയാണ്.