സോളാർ കമ്മീഷൻ റിപ്പോർട്ടിൽ നിന്ന് സരിതയുടെ കത്ത് നീക്കും

#

കൊച്ചി (15-05-18 ) : സോളാർ കമ്മീഷന്‍റ റിപ്പോർട്ടിൽ നിന്ന് സരിത നായരുടെ കത്തും അത് സംബന്ധിച്ച പരാമർശങ്ങളും നീക്കം ചെയ്യാൻ ഹൈക്കോടതിയുടെ ഉത്തരവ്. സോളാർ കമ്മീഷൻ റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നൽകിയ ഹർജിയിലാണ് കോടതി വിധി.സരിതയുടെ കത്തിനെ മുൻ നിർത്തിയുള്ള ലൈംഗികാരോപണങ്ങൾ റിപ്പോർട്ടിൽനിന്ന് നീക്കം ചെയ്യാൻ കോടതി ആവശ്യപ്പെട്ടു.

റിപ്പോർട്ട് റദ്ദാക്കണമെന്ന ഉമ്മൻചാണ്ടിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല..സോളാർ അഴിമതി അന്വേഷിക്കാൻ ജസ്റ്റിസ് ശിവരാജൻ കമ്മീഷനെ നിയമിച്ചത് മാനദണ്ഡങ്ങളും നടപടിക്രമങ്ങളും പാലിക്കാതെയാണെന്നായിരുന്നുവെന്നും അതിനാൽ കമ്മീഷൻ റിപ്പോർട്ടിന് നിയമപരമായ സാധുതയില്ലെന്ന വാദമാണ് ഉമ്മൻ ചാണ്ടി ഉന്നയിച്ചത്.

സോളാർ കേസിലെ പ്രതികളെ രക്ഷിക്കാൻ അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ ശ്രമം നടത്തിയെന്ന സോളാർ കമ്മീഷൻ റിപ്പോർട്ടിലെ പരാമർശം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് തിരുവഞ്ചൂർ നൽകിയ ഹർജി കോടതി തള്ളി.