ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തിയ ദളിത് യുവതിയെ ബലാത്സംഗം ചെയ്തു

#

ലക്‌നൗ (16-05-18) : ഉത്തര്‍പ്രദേശിലെ സീതാപ്പൂര്‍ ജില്ലയില്‍ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തിയ ദളിത് യുവതി കൂട്ടബലാത്സംഗത്തിനിരയായി. നൈമിഷാരണ്യ ധം ക്ഷേത്രത്തില്‍ മേയ് 14 രാത്രി 11 മണിക്കായിരുന്നു സംഭവം. പ്രത്യേക അമാവാസി പൂജയ്ക്കായി ക്ഷേത്രത്തിലെത്തിയ 25 വയസ്സുള്ള ദളിത് യുവതിയാണ് ബലാത്സംഗത്തിന് ഇരയായത്. 19 വയസ്സുള്ള അനന്തരവനോടൊപ്പം ക്ഷേത്രത്തിലെത്തിയ യുവതി മൂത്രമൊഴിക്കാന്‍ പുറത്തിറങ്ങിയപ്പോള്‍ 3 പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു.

യുവതിയോടൊപ്പമുണ്ടായിരുന്ന അനന്തരവന്‍ ഫോണ്‍ ചെയ്തതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് 3 പ്രതികളെയും അറസ്റ്റ് ചെയ്തു. ബലാത്സംഗത്തിനും പട്ടികജാതി-പട്ടികവര്‍ഗ്ഗ പീഡന നിരോധന നിയമം അനുസരിച്ചും കേസ് എടുത്തിട്ടുണ്ട്. യുവതിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി. 3 പ്രതികളെയും റിമാന്‍ഡ് ചെയ്തു.