തിയറ്ററിൽ കുട്ടിക്ക് ലൈംഗിക പീഡനം : എസ്.ഐക്കെതിരെ പോക്സോ കേസ്

#

മലപ്പുറം (16-05-18 ) : ഇടപ്പാളിൽ സിനിമ തിയറ്ററിൽ കൊച്ചു പെൺകുട്ടി ലൈംഗിക പീഡനത്തിനിരയായ  കേസിന്റെ അന്വേഷണത്തിൽ വീഴ്ച വരുത്തിയത്തിന്റെ പേരിൽ സസ്പൻഡ് ചെയ്യപ്പെട്ട ചങ്ങരംകുളം സബ് ഇൻസ്പക്ടർ കെ.ജി ബേബിക്കെതിരേ പോക്സോ അനുസരിച്ച് കേസെടുത്തു. കൊച്ചു കുട്ടി പീഡിപ്പിക്കപ്പെട്ടതിനെക്കുറിച്ച് പരാതി ലഭിച്ചിട്ടും നടപടിയെടുക്കാതീരുന്നതിന് എസ്ഐക്കെതിരേ ഇന്ത്യൻ ശിക്ഷാ നിയമം 166 എ, പോക്സോ നിയമത്തിലെ 21, 19 വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

തി​​​യ​​​റ്റ​​​റിൽ ലഭിച്ച സി​​​.സി​​​.ടി.വി ദൃ​​​ശ്യ​​​ങ്ങ​​​ൾ സഹിതം ചൈ​​​ൽ​​​ഡ് ലൈ​​​ൻ അ​​​ധി​​​കൃ​​​ത​​​ർ​​​ നൽകിയ പരാതിയിൽ​​​ ഒരു നടപടിയും സ്വീകരിക്കാൻ എസ്.ഐ തയ്യാറായില്ല.കൊച്ചുകുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ തെളിവ് സഹിതം പരാതി ലഭിച്ചിട്ടും നടപടി എടുക്കാതിരുന്നതിനാണ് സബ് ഇൻസ്പക്ടറെ സസ്പൻഡ് ചെയ്തതും ഇപ്പോൾ പോക്സോ അനുസരിച്ചുള്ള വകുപ്പുകൾ ഉൾപ്പെടെ ചുമത്തി കേസെടുത്തതും.