കുമാരസ്വാമിയും കോണ്‍ഗ്രസ് എം.എല്‍.എമാരും രാജ്ഭവനില്‍

#

ബംഗളൂരു (16-05-18) : കര്‍ണാടകയിലെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഗവര്‍ണറെ കാണാനായി രാജ്ഭവനിലേക്ക്. ഇന്ന് ഉച്ചയ്ക്ക് ഗവര്‍ണറെ കാണാന്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ അനുമതി തേടിയെങ്കിലും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. ബി.ജെ.പി നേതാവ് യെദിയൂരപ്പ രണ്ട് തവണ ഗവര്‍ണറെ കണ്ടിരുന്നു. അനുമതി ലഭിക്കാതെ തന്നെ കോൺഗ്രസ് എം.എൽ.എമാർ രാജ്ഭവനിലെത്തുകയായിരുന്നു. കോണ്‍ഗ്രസിന്റെ 77 എം.എല്‍.എമാരാണ് ഗവര്‍ണറെ കാണാന്‍ രാജ്ഭവനിലെത്തിയത്.

എല്ലാ എം.എല്‍.എമാരെയും കാണാന്‍ ഗവര്‍ണര്‍ വിസമ്മതിച്ചു. മന്ത്രിസഭ രൂപീകരിക്കാന്‍ തന്നെ പിന്തുണയ്ക്കുന്ന ജനതാദള്‍ എം.എല്‍.എമാര്‍ ഒപ്പിട്ട കത്തുമായെത്തിയ എച്ച്.ഡി.കുമാരസ്വാമിയ്ക്കും കോണ്‍ഗ്രസിന്റെയും ജെ.ഡി.(എസ്)ന്റെയും 10 എം.എല്‍.എമാര്‍ക്കും മാത്രമാണ് ഗവര്‍ണര്‍ കാണാനുള്ള അനുമതി നല്‍കിയത്. എച്ച്.ഡി.കുമാരസ്വാമിയും 10 എം.എല്‍.എമാരും ഗവര്‍ണറെ കാണാന്‍ രാജ്ഭവനുള്ളിലേക്ക് പോയിരിക്കുകയാണ്.