കർണാടകത്തിൽ ബി.ജെ.പി സർക്കാർ?

#

ബംഗളൂരു(16-05-2018): കർണാടക ഗവർണർ വാജുഭായ് വല തങ്ങളെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചതായി ബി.ജെ.പി നേതാക്കൾ. എന്നാൽ ഇത് സംബന്ധിച്ച് കർണാടക രാജ്ഭവനിൽ നിന്നും ഔദ്യോഗികമായ യാതൊരു അറിയിപ്പികളൊന്നും വന്നിട്ടില്ല. ഈ നീക്കത്തിനെതിരെ കോൺഗ്രസ് നിയമനടപടിയിലെക്കെന്നും സൂചനകൾ ലഭിക്കുന്നു. പുറത്തു വരുന്ന സൂചനകൾ പ്രകാരം നാളെ രാവിലെ 8.30നു സത്യപ്രതിജ്ഞ നടത്താനാണ് തീരുമാനമെന്നും അറിയുന്നു.

ബി.ജെ.പിയുടെ റബ്ബർ സ്റ്റാമ്പ് അയി പ്രവർത്തിക്കുന്ന ഗവർണർ വാജുഭായ് കോടതി ഇടപെടൽ ഒഴിവാക്കാനാണ് ഇന്ന് ഇന്ന് 6 മണിക്ക് ശേഷം ഇങ്ങനെയൊരു തീരുമാനത്തിലെത്തിയിരിക്കുന്നത് എന്ന് വേണം അനുമാനിക്കാൻ. ഇപ്പോഴത്തെ നീക്കം അനുസരിച്ചു നാളെ കോടതി പ്രവർത്തനസമയമായ 11 മണിക്ക് മുൻപ് തന്നെ സത്യപ്രതിജ്ഞ നടത്താനാണ് നീക്കം. ഇതുവഴി നിയമപരമായ ചോദ്യം ചെയ്യലുകൾ ഒഴിവാക്കാനാണ് ബി.ജെ.പി ശ്രമം.

എന്നാൽ ബി.ജെ.പിയുടെ ഈ നീക്കത്തിന് അതെ നാണയത്തിൽ തിരിച്ചടിയെന്നോണം സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ വീട്ടിൽ പോയി കണ്ടു പരാതി ഹർജിയായി സമർപ്പിക്കാനാണ് കോൺഗ്രസ് നീക്കം. എന്നാൽ ഇത് എത്രകണ്ട് വിജയിക്കുമെന്നു പ്രവചിക്കാനാകില്ല.

കാര്യങ്ങൾ ബി.ജെ.പിയുടെ ഇച്ഛയ്ക്കനുസരിച്ചു തന്നെ നീങ്ങുന്നതായാണ് വിലയിരുത്തപ്പെടുന്നത്. നാളെ രാവിലെ 9.30 നു തന്നെ സത്യപ്രതിജ്ഞ ചെയ്യും എന്ന് ബി.ജെ.പി എം.എൽ.എ സുരേഷ് കുമാർ പ്രഖ്യാപിച്ചു. നെറികെട്ട രാഷ്ട്രീയ നേട്ടങ്ങൾക്കു ഭരണഘടനാ സ്ഥാപനങ്ങളെയും പദവികളെയും ദുരുപയോഗം ചെയ്യുന്ന ബി.ജെ.പിയുടെ സ്ഥിരം രഷ്ട്രീയ അജണ്ട തന്നെയാണ് കർണാടകയിലും അവർ നടപ്പിൽ വരുത്തുന്നത്എന്ന് വിമർശനം ഉയർന്നു കഴിഞ്ഞു.