ചീഫ് സെക്രട്ടറിയെ മർദിച്ച സംഭവം; കെജ്രിവാളിനെ ചോദ്യം ചെയ്യാൻ പോലീസ് വീട്ടിലെത്തി

#

ന്യൂഡല്‍ഹി(18-05-2018): ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ചോദ്യം ചെയ്യാന്‍ പോലീസ് ഒൗദ്യോഗിക വസതിയില്‍. ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ കൈയേറ്റം ചെയ്തു എന്ന പരാതിയിലാണ് കെജ്രിവാളിനെ ചോദ്യം ചെയ്യാൻ ഡല്‍ഹി പോലീസ് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലെത്തിയത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ കെജ്രിവാളിന്‍െറ വസതിയിൽ ചേര്‍ന്ന യോഗത്തിനിടെ രണ്ട് എം.എല്‍.എമാര്‍ തന്നെ മർദിച്ചു എന്നാണ് ചീഫ് സെക്രട്ടറി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. മുഖ്യമന്ത്രി ഉള്‍പ്പെടെ യോഗത്തിനുണ്ടായിരുന്ന എല്ലാവരുടെയും ഗൂഡാലോചനയുടെ ഭാഗമായിട്ടായിരുന്നു ആക്രമണം എന്ന ആരോപണമാണ് ചീഫ് സെക്രട്ടറി ഉന്നയിച്ചത്.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ബിഭവ് കുമാറിനെ കഴിഞ്ഞ മാസം സംഭവുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്തിരുന്നു. അസിസ്റ്റൻറ്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യലിനായി കെജ്രിവാളിന്റെ വീട്ടിലെത്തിയത്.