ഇസ്ലാമിക ഭീകരവാദം ജെ.എന്‍.യുവില്‍ പഠനവിഷയമാകുന്നു

#

ന്യൂഡല്‍ഹി (19-05-18) : സെന്റെര്‍ ഫോര്‍ നാഷണല്‍ സെക്യൂരിറ്റി സ്റ്റഡീസ് എന്ന പേരില്‍ പുതുതായി ആരംഭിക്കുന്ന പഠനവകുപ്പില്‍ ഇസ്ലാമിക ഭീകരവാദം ഒരു പഠനവിഷയമാക്കാന്‍ ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി അക്കാഡമിക് കൗണ്‍സില്‍ തീരുമാനിച്ചു. ഇന്നലെ കൂടിയ അക്കാഡമിക് കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കാന്‍ തങ്ങളെ അനുവദിച്ചില്ലെന്ന് ഒരു വിഭാഗം അംഗങ്ങള്‍ പറഞ്ഞു. ഹിന്ദു വലതുപക്ഷം രാജ്യത്തെ സര്‍വ്വകലാശാലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പിടി മുറുക്കുന്നതിന്റെ വ്യക്തമായ സൂചനയാണ് ഇത്.

ഇസ്ലാമിക ഭീകരവാദം എന്ന വിഷയത്തില്‍ ഒരു കോഴ്‌സ് തുടങ്ങുന്നതിനെക്കുറിച്ച് അക്കാഡമിക് കൗണ്‍സില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് കൗണ്‍സില്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച പ്രൊഫ.അജയ് ദുബൈ പറഞ്ഞു. കൂടുതല്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ അദ്ദേഹം തയ്യാറായില്ല. അതേസമയം അക്കാഡമിക് കൗണ്‍സില്‍ അത്തരത്തില്‍ ഒരു തീരുമാനമെടുത്തു എന്ന് ആരോപിച്ച ജെ.എന്‍.എയു സ്റ്റുഡന്റ്‌സ് യൂണിയന്‍,, ഇസ്ലാമോഫോബിയ പരത്താനും വിദ്യാഭ്യാസത്തെ വര്‍ഗ്ഗീയവല്ക്കരിക്കാനുമുള്ള നീക്കത്തെ ചെറുക്കുമെന്ന് അറിയിച്ചു.