കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച

#

ബംഗളൂരു(19-05-2018): കർണാടകത്തിൽ കോൺഗ്രസ്-ജെ.ഡി.(എസ്) സഖ്യം അധികാരത്തിലേക്ക്. മുഖ്യമന്ത്രിയായി എച്ച്.ഡി കുമാരസ്വാമി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റെടുക്കുന്നതമായി ബന്ധപ്പെട്ട് കുമാരസ്വാമി രാജ്ഭവനിലെത്തി ഗവർണർ വാജുഭായ് വാലയുമായി കൂടിക്കാഴ്ച നടത്തി.

ഉപമുഖ്യമന്ത്രിയായി കോൺഗ്രസിന്റെ ജി.പരമേശ്വരയും അന്ന് തന്നെ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് അറിയാൻ കഴിയുന്നത്. ഡി.കെ.ശിവകുമാറിനെ കെ.പി.സി.സി പ്രസിഡെൻറ്റ് ആയേക്കുമെന്നും സൂചനകളുണ്ട്. ചൊവ്വാഴ്ചയായിരിക്കും സഖ്യം നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കുക.

കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന വാർത്തകൾ വന്നതിനു തൊട്ടു പിറകെ ബി.എസ്.യെദ്യൂരപ്പ എച്ച്.ഡി ദേവഗൗഡയെയും കോൺഗ്രസ് നേതാക്കളെയും നേരിട്ട് ആശംസകൾ അറിയിച്ചു.