നിപ്പ വൈറസ് ; രോഗികളെ ശുശ്രൂഷിച്ച നഴ്സ് മരിച്ചു

#

കോ​ഴി​ക്കോ​ട് (21-05-18) : നി​പ്പ വൈ​റ​സ് ബാ​ധി​ച്ച് മരിച്ച സഹോദരങ്ങളെ ശുശ്രൂഷിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രി നഴ്സ് ലിനി മരിച്ചു. ഇന്ന് അതിരാവിലെ കോഴിക്കോട് മെഡിക്കൽ കോളേജിലായിരുന്നു മരണം. ലിനിയുടെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കാ​തെ വൈദ്യുതശ്മശാനത്തിൽ സം​സ്ക​രി​ച്ചു. രോഗം പടരാതിരിക്കാൻ വേണ്ടിയുള്ള മുൻകരുതൽ എന്ന നിലയിലാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകാതെ സംസ്കരിച്ചതെന്ന് അധികൃതർ അറിയിച്ചു. നിപ്പ വൈറസ് മൂലം മരണമടഞ്ഞവരുടെ എണ്ണം എത്രയെന്ന് വ്യക്തമാക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.

നാഷനൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻസിഡിസി) ഡയറക്ടർ ഡോ. സുജീത് കെ.സിംഗിന്റെ  നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘം ഇന്ന് രോഗബാധ റിപ്പോർട്ട് ചെയ്യപ്പെടുന്ന മലപ്പുറം, കോഴിക്കോട് ജില്ലകൾ സന്ദർശിക്കും.