സംസ്ഥാനങ്ങൾ പെട്രോൾ- ഡീസൽ നികുതികുറയ്ക്കണമെന്ന് ഐസക്ക്

#

(22-05-18 ) : പെട്രോളിയം ഉല്പന്നങ്ങൾക്ക് രൂക്ഷമായ വിലവർദ്ധനവാണ് ഉണ്ടാകുന്നതെന്നും അതിനെതിരെ ദേശീയതലത്തിൽ ശക്തമായ പ്രക്ഷോഭം ആവശ്യമാണെന്നും ധനമന്ത്രി ഡോ.തോമസ് ഐസക്ക്. പ്രക്ഷോഭമില്ലാതെ ഇന്ധനനികുതി കുറയ്ക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകില്ലെന്ന് തോമസ് ഐസക്ക് ട്വിറ്ററിൽ കുറിച്ചു. അതിന് തുടക്കമെന്ന നിലയിൽ സംസ്ഥാനങ്ങൾ പെട്രോളിയം നികുതിക്ക് പരിധി നിശ്ചയിക്കാൻ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പെട്രോളിയം ഉത്പന്നങ്ങൾക്ക് സംസ്ഥാനം ചുമത്തുന്ന നികുതി കുറയ്ക്കണമെന്ന ആവശ്യം മുമ്പ് നിരാകരിക്കുകയാണ് താമസ ഐസക്ക് ചെയ്തിട്ടുള്ളത്. ഇന്നത്തെ നിരക്കിൽ പരിധി നിശ്ചയിക്കുന്നതിന് പകരം 2016 ഏപ്രിൽ ഒന്നിന്റെ നിരക്കിൽ പരിധി നിശ്ചയിക്കണമെന്ന് മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ കെ.സി.ജോസഫ് ഐസക്കിന്റെ ട്വീറ്റിന് മറുപടിയായി എഴുതി. വെറും ഉപദേശത്തിന് അർത്ഥമില്ലെന്ന് കുറിച്ച കെ.സി.ജോസഫ്, എന്തുകൊണ്ട് കേരളത്തിന് മാതൃക കാണിച്ചുകൂടാ എന്ന് ചോദിച്ചു.