കര്‍ദ്ദിനാള്‍ ആലഞ്ചേരിക്ക് എതിരായ കേസ് റദ്ദാക്കി

#

കൊച്ചി (22-05-18) : സീറോ മലബാര്‍സഭയുടെ കര്‍ദ്ദിനാള്‍ ആലഞ്ചേരി ഭൂമിയിടപാടില്‍ സാമ്പത്തിക തട്ടിപ്പ് നടത്തി എന്ന കേസ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് റദ്ദ് ചെയ്തു. സീറോ മലബാര്‍സഭ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കും മറ്റു മൂന്ന് പേര്‍ക്കും എതിരേയായിരുന്നു കേസ്. കര്‍ദ്ദിനാളുള്‍പ്പെടെയുള്ളവര്‍ക്ക് എതിരേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കാനുള്ള സിംഗിള്‍ ബഞ്ച് വിധി ഡിവിഷന്‍ ബഞ്ച് നേരത്തേ താല്ക്കാലികമായി സ്റ്റേ ചെയ്തിരുന്നു. ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക് അദ്ധ്യക്ഷനായ ബഞ്ചാണ് ഇന്ന് അവസാനവിധി പ്രസിതാവിച്ചത്.

ഹര്‍ജിക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും ഹര്‍ജി ഹൈക്കോടതി പരിഗണിക്കാനാണ് സുപ്രീംകോടതി ആവശ്യപ്പെട്ടത്. കര്‍ദ്ദിനാള്‍ ഉള്‍പ്പെട്ട ഭൂമി ഇടപാടില്‍ കോടതിയില്‍ നിലനില്‍ക്കുന്ന കേസ് റദ്ദു ചെയ്ത ഡിവിഷന്‍ ബഞ്ച്, കേസില്‍ അന്വേഷണം നടത്താനും പുതിയ കേസ് രജിസ്റ്റര്‍ ചെയ്യാനും പോലീസിന് തടസ്സമില്ല എന്നും വിധിയില്‍ പറയുന്നു.