വേദാന്ത കമ്പനി പ്ലാന്റിനെതിരായ സമരം ; വെടിവെയ്പില്‍ 4 മരണം

#

തൂത്തുക്കുടി (22-05-18) : തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍, വേദാന്ത കമ്പനിയുടെ കീഴിലുള്ള സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രീസിന്റെ മലിനീകരണത്തിനും പരിസ്ഥിതി ചൂഷണത്തിനുമെതിരേ പ്രദേശത്തെ ജനങ്ങള്‍ നടത്തുന്ന സമരത്തിന്റെ ഭാഗമായി കളക്‌ട്രേറ്റിനുമുന്നില്‍ പ്രതിഷേധവുമായെത്തിയ ജനക്കൂട്ടത്തിനു നേരേ പോലീസ് നടത്തിയ വെടിവെയ്പില്‍ 4 പേര്‍ കൊല്ലപ്പെട്ടു. പത്തിലേറെ പേര്‍ക്ക് പരിക്കുണ്ട്. ലണ്ടന്‍ ആസ്ഥാനമായുള്ള വേദാന്ത റിസോഴ്‌സസിന്റെ ചെമ്പു ഖനനത്തിനുള്ള സ്ഥാപനമാണ് സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രിയില്‍ പ്ലാന്റ്.

പ്രദേശവാസികളും പരിസ്ഥിതി-മനുഷ്യാവകാശപ്രവര്‍ത്തകരും നടത്തുന്ന സമരത്തിന് വിവിധ രാഷ്ട്രീയ-സാമൂഹ്യ സംഘടനകളുടെ പിന്തുണയുണ്ട്. തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് പരിസരത്തും കളക്‌ട്രേറ്റ് പരിസരത്തും കനത്ത സംഘര്‍ഷം നിലനില്‍ക്കുകയാണ്.