സ്റ്റെര്‍ലൈറ്റ് വിപുലീകരണത്തിന് സ്റ്റേ

#

മധുര (23-05-18) : കഴിഞ്ഞദിവസം നിരവധിപേര്‍ വെടിവെയ്പില്‍ കൊല്ലപ്പെട്ട പ്രതിഷേധത്തിനു ഇടയാക്കിയ തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് ചെമ്പുസംസ്‌കരണശാലയുടെ വിപുലീകരണ പദ്ധതികള്‍ക്ക് കോടതി സ്റ്റേ. സ്റ്റെര്‍ലൈറ്റ് കമ്പനി അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ നല്‍കിയ ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ചാണ് ഇടക്കാല സ്റ്റേ പുറപ്പടുവിച്ചത്.

നിലവില്‍ പ്രതിദിനം 1200 ടണ്‍ ചെമ്പ് ഖനനം ചെയ്യുന്ന കമ്പനി 2400 ടണ്ണാക്കി വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതി നടപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങളിലായിരുന്നു. വിപുലീകരണ പദ്ധതികള്‍ താല്ക്കാലികമായി നിറുത്തി വയ്ക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. കമ്പനിയുടെ രണ്ടാംഘട്ട വിപുലീകരണ പദ്ധതിയായിരുന്നു ഇത്. അതേസമയം കമ്പനി അടച്ചുപൂട്ടുന്നതുവരെ സമരം തുടരുമെന്ന് സമരസമിതി അറിയിച്ചു.