തമിഴ്‌നാട് ബന്ദ് തുടങ്ങി

#

ചെന്നൈ (25-05-18) : തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് കമ്പനിയുടെ പരിസ്ഥിതി ചൂഷണത്തിനെതിരേ സമരം ചെയ്തവരെ വെടിവെച്ചു കൊന്നതില്‍ പ്രതിഷേധിച്ച് ഡി.എം.കെ.യും മറ്റു പ്രതിപക്ഷപാര്‍ട്ടികളും ആഹ്വാനം ചെയ്ത തമിഴ്‌നാട് ബന്ദ് ആരംഭിച്ചു. ബന്ദ് അനുകൂലികള്‍ തടഞ്ഞതിനാല്‍ സംസ്ഥാനത്ത് മിക്ക സ്ഥലങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡി.എം.കെ പ്രവര്‍ത്തകരെ മുന്‍ കരുതല്‍ എന്ന നിലയില്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

എഗ്മൂറില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്ത പ്രകടനത്തിന് ഡി.എം.കെ നേതാവ് കനിമൊഴി നേതൃത്വം നല്‍കി. ഡി.എം.കെ യും പ്രതിപക്ഷപ്പാര്‍ട്ടികളും ആഹ്വാനം ചെയ്ത ബന്ദിന് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചു. വിവിധ ട്രേഡ് യൂണിയനുകളും ബന്ദിന് പിന്തുണ അറിയിച്ചു.