കർണാടക സ്പീക്കർ : കോൺഗ്രസ് സ്ഥാനാർഥി എതിരില്ലാതെ ജയിച്ചു

#

ബം​ഗ​ളൂ​രു (25-05-18) : ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ സ്പീ​ക്ക​റാ​യി കോൺഗ്രസ് - ജനതാദൾ (എസ്) സ്ഥാനാർത്ഥി കെ.​ആ​ർ. ര​മേ​ശ് കു​മാ​ർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസിന്റെ മുതിർന്ന നേതാവായ രമേശ് കുമാർ സ്പീക്കറായും ആരോഗ്യമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബി.ജെ.പിയുടെ സുരേഷ് കുമാർ സ്ഥാനാർത്ഥിത്വം പിൻവലിച്ചതോ​ടെയാ​ണ് രമേശ് കുമാർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.

മു​ഖ്യ​മ​ന്ത്രി കു​മാ​ര​സ്വാ​മി അ​ൽ​പ്പ​സ​മ​യ​ത്തി​നു​ള്ളി​ൽ സ​ഭ​യി​ൽ വി​ശ്വാ​സ​വോ​ട്ട് തേ​ടും.ബി.ജെ.പി സഭ ബഹിഷ്കരിക്കുകയാണെങ്കിൽ വിശ്വാസവോട്ടെടുപ്പ് വേണ്ടി വരില്ല. കോ​ൺ​ഗ്ര​സ്-​ജെ​ഡി​എ​സ് സ​ഖ്യ​ത്തി​ന് 117 പേ​രു​ടെ​യും ബി​ജെ പി​ക്ക് 104 പേ​രു​ടെ​യും പി​ന്തു​ണ​യാ​ണു​ള്ള​ത്.