ലേബർ ഓഫീസർ വിളിച്ച ചർച്ച പരാജയം ; നഴ്സുമാർ വീണ്ടും സമരത്തിലേക്ക്.

#

തിരുവനന്തപുരം (25-05-18) : സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ ശമ്പളം വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് തിരുവനതപുരം ജില്ലാ ലേബർ ഓഫീസർ വിളിച്ചു ചേർത്ത യോഗം, മാനേജ്‌മെന്റുകളുടെ പിടിവാശി മൂലം പരാജയപ്പെട്ടു. കേസ് ഹൈക്കോടതിയുടെ പരിഗണയിലാണെന്നും കോടതി തീരുമാനം അനുസരിച്ച് മാത്രമേ ശമ്പള പരിഷ്കരണം നടപ്പാക്കാൻ കഴിയൂ എന്ന നിലപാടാണ് മാനേജ്മെന്റുകൾ സ്വീകരിച്ചത്. മിനിമം വേജസ് നടപ്പിലാക്കിയില്ലെങ്കിൽ നടപടി സ്വീകരിക്കേണ്ടിവരും എന്ന് ലേബർ ഓഫീസർ മുന്നറിയിപ്പ് നൽകിയട്ടും മാനേജ്മെന്റുകൾ വഴങ്ങിയില്ല.

അടുത്ത മാസം മുതൽ പുതുക്കിയ ശമ്പളം ലഭിച്ചില്ലങ്കിൽ തിരുവനന്തപുരം ജില്ലയിൽ നഴ്സുമാർ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് യു.എൻ.എ നേതൃത്വം അറിയിച്ചു.