ഹിന്ദു സ്ത്രീയോടുള്ള സൗഹൃദത്തിന്റെ പേരില്‍ മുസ്ലീം യുവാവിന് മര്‍ദ്ദനം

#

ലക്‌നൗ (26-05-18) : ഒരു ഹിന്ദു സ്ത്രീയുമായി സൗഹൃദം പുലര്‍ത്തിയതിന്റെ പേരില്‍ ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ഒരു മുസ്ലീം യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു. തന്റെ സുഹൃത്തായ സ്ത്രീയെ കാണാന്‍ റയില്‍വേ സ്റ്റേഷനിലെത്തിയ 24 കാരനായ യുവാവിനെയാണ് ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്.

യുവതിയുടെ താമസസ്ഥലത്തിനടുത്തുള്ള ആളുകളാണ് ആക്രമണം നടത്തിയത്. 3 വര്‍ഷമായി യുവതി തന്റെ സുഹൃത്താണെന്നും ദീര്‍ഘകാലത്തിനുശേഷമാണ് താന്‍ അവരെ കണ്ടതെന്നും യുവാവ് പറഞ്ഞു.