കെവിന്റെ കൊല പോലീസിന്റെ അറിവോടെ

#

കോ​ട്ട​യം (30-05-18) : കെ​വി​നെ തട്ടിക്കൊണ്ടു പോയവരുമായി ഗാന്ധി നഗർ എ.എസ്.ഐ ബിജു നിരന്തരം ബന്ധപ്പെട്ടിരുന്നു എന്ന് വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചതായി ഐ.ജി വിജയ് സാഖറെയുടെ റിപ്പോർട്ട്. കെ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യപ്പോൾ തന്നെ ആ വിവരം പോ​ലീ​സ് അ​റി​ഞ്ഞിരുന്നു. തട്ടിക്കൊണ്ടു പോയവരിൽ നിന്ന് കെവിനേ രക്ഷിക്കാൻ ശ്രമിക്കുന്നതിന് പകരം അക്രമികളെ സഹായിക്കുന്ന സമീപനമാണ് എ. എ​സ്.ഐ ബി​ജുവിൽ നിന്നുണ്ടായത്. ത​ട്ടി​ക്കൊ​ണ്ടു​പോ​യ സംഭവം ഉന്നത ഉദ്യോഗസ്ഥർ അറിയാതെ പൂ​ഴ്ത്തിവയ്ക്കാനും ബി​ജു ​ശ്രമിച്ചു.

ര​ണ്ടു ത​വ​ണ ബിജു പ്ര​തി​ക​ളു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ചു എന്ന് വ്യക്‌തമായി. 27ന് അതി രാ​വി​ലെ ബിജു ഷാനുവുമായി സംസാരിച്ചിരുന്നു. കെ​വി​ൻ തങ്ങളുടെ കയ്യിൽനിന്നു ര​ക്ഷ​പെട്ടെന്ന് ഷാ​നു പ​റ​ഞ്ഞു. ഈ വിവരമൊന്നും ബിജു ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ച്ചി​ല്ല. രാവിലെ 9 ന് വി​വ​രം അ​റി​ഞ്ഞ ​ത് എ​സ്.ഐ ഷി​ബു പ്രശ്നത്തെ നിസ്സാരമായി അവഗണിക്കുകയായിരുന്നു എന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ഐ​ജി വി​യ​ജ് സാ​ഖ​റേ​യാ​ണ് റി​പ്പോ​ര്‍​ട്ട് ഡി​ജി​പി​ക്ക് കൈ​മാ​റി. റിപ്പോർട്ടി​ന്മേ​ല്‍ ന​ട​പ​ടി​ക്ക് ഉ​ട​ന്‍ ശു​പാ​ര്‍​ശ ചെ​യ്യും. റി​പ്പോ​ര്‍​ട്ടി​ല്‍ പ​രാ​മ​ര്‍​ശി​ക്കു​ന്ന പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ എ​ഫ്‌.​ഐ​.ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്‌​തേ​ക്കും.