എ.എസ്.ഐയും പോലീസ് ഡ്രൈവറും കസ്റ്റഡിയിൽ

#

കോ​ട്ട​യം (30-05-18) : കെ​വി​ൻ കൊ​ല​ക്കേ​സി​ൽ കൊലയാളി സംഘത്തിന് ഒത്താശ ചെയ്ത ര​ണ്ട് പോ​ലീ​സു​കാർ ക​സ്റ്റ​ഡിയി​ൽ. എ​.എ​സ്.ഐ ബി​ജു​, പോലീസ് ജീ​പ്പ് ഡ്രൈ​വ​ർ എന്നിവരെയാ​ണ് പോലീസ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പ്ര​തി​ക​ളെ സ​ഹാ​യി​ച്ച പൊലീസുകാരെ ചോ​ദ്യം ചെ​യ്തുകൊണ്ടിരിക്കുകയാണെന്ന് ഐ.ജി വിജയ് സാ​ഖ​റെ അറിയിച്ചു. പോ​ലീ​സു​കാ​ർ കൈ​ക്കൂ​ലി വാ​ങ്ങി​യ​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​സി​ൽ ഇ​തു​വ​രെ ആ​റ് പേ​രെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ണ്ടെ​ന്നും ഇ​വ​ർ​ക്കെ​തി​രെ കൊ​ല​ക്കു​റ്റ​ത്തി​നും ത​ട്ടി​ക്കൊ​ണ്ടു പോ​യ​തി​നും കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും സാ​ഖ​റെ വ്യക്തമാക്കി.

എ​.എ​സ്.ഐ ബി​ജു​വും ജീ​പ്പ് ഡ്രൈ​വറും നിലവിൽ സ​സ്പൻ​ഷനിലാണ്. കേ​സ് അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ച്ച​ത് ബി​ജു​വാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു ന​ട​പ​ടി. രാ​ത്രി​യി​ൽ ബി​ജു​വി​നൊ​പ്പം പ​ട്രോ​ളിം​ഗി​നു​ണ്ടാ​യി​രു​ന്നയാളാണ് ഇപ്പോൾ കസ്റ്റഡിയിലായ ഡ്രൈവർ.

രാ​ത്രി​യി​ൽ പെ​ട്രോ​ളിം​ഗി​നി​ടെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തിൽ‌​ കണ്ടതിനെത്തുടർന്ന് ഷാ​നു​വി​നെ പി​ടി​കൂ​ടി​യ ​എ.എസ്.ഐ  ബി​ജു കൈ​ക്കൂ​ലി വാ​ങ്ങി​ ഷാ​നു​വി​നെ​യും സം​ഘ​ത്തെ​യും വി​ട്ട​യ​ച്ച​തായി ഐ.ജിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.