നിപ്പ : കേരളത്തിലേക്കുള്ള യാത്രകൾക്ക് ഖത്തറിൽ നിയന്ത്രണം

#

ന്യൂഡൽഹി (02-06-18) : കേരളത്തിൽ നി​പ്പ വൈ​റ​സ് ബാധിച്ച് മരണം റിപ്പോർട്ട് ചെയ്യപ്പെട്ടതിനെത്തുടർന്ന്  കേ​ര​ള​ത്തി​ലേ​ക്കു​ള്ള യാ​ത്രകൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ഖ​ത്ത​ർ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അഭ്യർത്ഥിച്ചു. നി​പ്പ വൈറസ് രാജ്യത്തേക്ക് പ്ര​വേ​ശി​ക്കാ​തി​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും  ഖ​ത്ത​ർ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കേ​ര​ള​ത്തി​ലേ​ക്കു​ള്ള യാ​ത്ര ഒ​ഴി​വാ​ക്കുന്നതോടൊപ്പം കേ​ര​ള​ത്തി​ൽ​നി​ന്നു ഖ​ത്ത​റി​ലേ​ക്കു വരുന്നവ​ർ ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ആ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തിയിരിക്കണ​മെന്ന് ആ​രോ​ഗ്യ​വ​കു​പ്പ് നിഷ്കർഷിച്ചു. പ​നി, ത​ല​വേ​ദ​ന തു​ട​ങ്ങി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ അനുഭവപ്പെട്ടാൽ ഉ​ട​ൻ തന്നെ ചി​കി​ത്സ​ തേ​ട​ണ​മെ​ന്നും ആ​രോ​ഗ്യ​വകുപ്പ് നി​ർ​ദേ​ശം ന​ൽ​കിയിട്ടുണ്ട്.

കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള പ​ഴ​ങ്ങ​ൾ​ക്കും പ​ച്ച​ക്ക​റി​ക​ൾ​ക്കും യു.എ.എയും ഖ​ത്തറും വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യത്തിനു പുറകേയാണ് കേരളത്തിലേക്കുള്ള യാത്രയ്ക്കും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. മറ്റു ഗൾഫ് രാജ്യങ്ങളും യാത്ര വിലക്ക് ഏർപ്പെടുത്തുമോ എന്ന ആശങ്കയിലാണ് റംസാൻ അവധിക്കാലത്തേക്ക് നാട്ടിലേക്ക് വരാൻ തയ്യാറെടുക്കുന്നവരുൾപ്പെടയുള്ള പ്രവാസികൾ.