വേശ്യാലയം നടത്തിയതിന് നടി സംഗീതാബാലന്‍ അറസ്റ്റില്‍

#

ചെന്നൈ (04-06-18) : ചെന്നൈയില്‍ ഒരു റിസോര്‍ട്ട് കേന്ദ്രമാക്കി വേശ്യാലയവും പെണ്‍വാണിഭ സംഘവും നടത്തിയതിന് തമിഴ് ചലച്ചിത്രനടിയും പ്രമുഖ ടിവി താരവുമായ സംഗീതബാലനെ പോലീസ് അറസ്റ്റ് ചെയ്തു. റിസോര്‍ട്ട് റെയ്ഡ് ചെയ്ത പോലീസ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധി സ്ത്രീകളെ രക്ഷപ്പെടുത്തി പുനരധിവാസകേന്ദ്രത്തിലേക്ക് മാറ്റി. വലിയ ശമ്പളമുള്ള ജോലികളും സിനിമയിലും ടിവിഷോകളിലും അവസരങ്ങളും നല്‍കാമെന്ന് വാഗ്ദാനം നല്‍കി പെണ്‍കുട്ടികളെ പ്രലോഭിപ്പിക്കുന്നതില്‍ സംഗീതയ്ക്ക് കൂട്ടുനിന്നു എന്നാരോപിച്ച് അവരുടെ പങ്കാളി സതീഷിനെയും പോലീസ് കസ്റ്റഡിയിലടുത്തിട്ടുണ്ട്. രണ്ടു പേരെയും എഗ്മൂര്‍ ചീഫ് മെട്രോപ്പോളിറ്റൻ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

1996 ല്‍ കറുപ്പുരാജ എന്ന സിനിമയിലൂടെ ചലച്ചിത്രരംഗത്തെത്തിയ സംഗീത വാണിറാണി, ചെല്ലമയ് അവള്‍, വള്ളി തുടങ്ങിയ ടിവി ഷോകളിലൂടെ മിനിസ്‌ക്രീനില്‍ പ്രശസ്തയായി.