ഇടപ്പാള്‍ പീഡനം പുറത്തറിയിച്ച തീയറ്റര്‍ ഉടമ അറസ്റ്റില്‍

#

മലപ്പുറം (04-06-18) : ഇടപ്പാളില്‍ സിനിമ തീയറ്ററില്‍ 8 വയസ്സുള്ള കുട്ടി ലൈംഗിക പീഡനത്തിന് വിധേയയായ സംഭവം പുറം ലോകത്തിനെ അറിയിച്ച തിയറ്റര്‍ ഉടമ സതീഷ് അറസ്റ്റില്‍. തിയറ്ററില്‍ പീഡനം നടന്ന സംഭവം അറിഞ്ഞയുടന്‍ പോലീസിനെ അറിയിക്കുന്നതിനു പകരം ദൃശ്യങ്ങള്‍ ഉപയോഗിച്ച് പീഡനം നടത്തിയ മൊയ്തീന്‍ കുട്ടിയുമായി വിലപേശല്‍ നടത്തിയെന്ന കുറ്റം ചുമത്താനാണ് പോലീസ് ശ്രമിക്കുന്നതെന്നാണ് വിവരം.

പീഡനം സംബന്ധിച്ച വിവരം ചൈല്‍ഡ് ലൈന്‍ അധികൃതര്‍ വഴി പോലീസിനെ അറിയിച്ചെങ്കിലും നടപടി സ്വീകരിക്കാന്‍ പോലീസ് തയ്യാറായിരുന്നില്ല. ദൃശ്യം മാതൃഭൂമി ചാനല്‍ പുറത്തുവിട്ടതിനുശേഷമാണ് പോലീസ് നടപടി സ്വീകരിക്കാന്‍ തയ്യാറായത്. മാതൃഭൂമി ചാനലിന് ദൃശ്യം കൈമാറിയതാണ് പോലീസിനെ പ്രകോപിപ്പിച്ചതെന്നു വേണം കരുതാന്‍. ചൈല്‍ഡ് ലൈന്‍ അധികൃതരുടെ സമ്മര്‍ദ്ദനത്തിനു വഴങ്ങിയാണെങ്കിലും ദൃശ്യം കൈമാറാന്‍ തയ്യാറായ തിയറ്റര്‍ ഉടമയ്‌ക്കെതിരേ നടപടി സ്വീകരിക്കുന്നത് പോലീസ് പ്രതിഭാഗത്തു വരുന്ന കേസുകളില്‍ സ്വീകരിക്കുന്ന പ്രതികാരനടപടികളുടെ ഭാഗമാണ്.