സ്പീക്കറുടെ അസഹിഷ്ണുതയിൽ രോഷാകുലനായി ചെന്നിത്തല

#

തി​രു​വ​ന​ന്ത​പു​രം (05-06-18 ) : നി​യ​മ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ എം​എ​ൽ​എ​മാ​രോ​ട് സ്പീ​ക്ക​ർ വിവേചനം കാട്ടുന്നുവെന്ന് ​ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഭ​ര​ണ​പ​ക്ഷ അംഗങ്ങൾക്ക് ചോ​ദ്യം ചോ​ദി​ക്കാ​ൻ  ധാ​രാ​ളം സ​മ​യം അ​നു​വ​ദി​ക്കു​ന്ന സ്പീക്കർ പ്ര​തി​പ​ക്ഷ എം​എ​ൽ​എ​മാ​ർ ചോ​ദ്യ​ങ്ങ​ൾ ഉന്നയിക്കുന്പോൾ  അ​സ​ഹി​ഷ്ണു​ത പ്ര​ക​ടി​പ്പി​ക്കുകയാണെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു. പ്രതിപക്ഷ അംഗങ്ങൾ സംസാരിക്കുമ്പോൾ  സ്പീക്കർ അനാവശ്യമായി ഇ​ട​പെ​ടു​ക​യാ​ണെ​ന്ന് ചെ​ന്നി​ത്ത​ല പറഞ്ഞു.

പെ​ട്രോ​ൾ-ഡീ​സ​ൽ വി​ല​വ​ർ​ധ​ന​വ് സം​ബ​ന്ധി​ച്ച് പ്രതിപക്ഷനേതാവ് സംസാരിക്കുമ്പോൾ  സ്പീ​ക്ക​ർ ഇ​ട​പെ​ട്ട​താ​ണ് അദ്ദേഹത്തെ ചൊ​ടി​പ്പി​ച്ച​ത്. പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും വി​ല വ​ർ​ധി​ക്കു​ന്പോ​ൾ ഉ​മ്മ​ൻ​ ചാ​ണ്ടി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് സം​സ്ഥാ​ന​ത്തിന്റെ നി​കു​തി വേ​ണ്ടെ​ന്ന് വച്ച കാര്യം ഓർമിപ്പിച്ച പ്രതിപക്ഷ നേതാവ്, ആ മാതൃക പിന്തുടരാൻ എൽ.ഡി.എഫ് തയ്യാറാണോ എന്ന് ചോദിച്ചു. ചോദ്യം പൂർത്തിയാക്കാൻ പോലും തന്നെ അനുവദിക്കാത്ത സ്പീക്കറുടെ നടപടിയിൽ പ്രതിപക്ഷ നേതാവ് ശക്തമായ പ്രതിഷേധം അറിയിച്ചു.