ബിനോയ് വിശ്വം സി.പി.ഐ രാജ്യസഭാ സ്ഥാനാർത്ഥി

#

തിരുവനന്തപുരം (05-06-18) : രാജ്യസഭയിലേക്ക് സി.പി.ഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗവും മുൻ മന്ത്രിയുമായ  ബിനോയ് വിശ്വം മത്സരിക്കും. ഇന്ന് തിരുവനന്തപുരത്ത് ചേർന്ന സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവാണ് ബിനോയ് വിശ്വത്തെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചത്. രാജ്യസഭയിലേക്ക് ഇടതുമുന്നണിക്ക് ജയിക്കാൻ കഴിയുന്ന രണ്ടു സീറ്റുകളിൽ സി.പി.ഐയും സി.പി.എമ്മും മത്സരിക്കും.

എ.ഐ.എസ്.എഫിലൂടെ രാഷ്ട്രീയത്തിലെത്തിയ ബിനോയ് വിശ്വം എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്റ്, എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി, ലോക ജനാധിപത്യ യുവജന ഫെഡറേഷൻ വൈസ് പ്രസിഡന്റ്, ജനയുഗം പത്രാധിപർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ മാർച്ച മാസത്തിൽ സി.പി.ഐ കേന്ര സെക്രട്ടറിയേറ്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ബിനോയ് ഡൽഹിയിൽ പാർട്ടി ആസ്ഥാനം കേന്ദ്രമാക്കിയാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.