ജൂനിയർ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പ്: കേരളം ക്വാട്ടർ ഫൈനലിൽ

#

തിരുപ്പതി(05-06-2018): ആന്ധ്രാപ്രദേശിലെ തിരുപ്പതി ശ്രീ വെങ്കിടേശ്വര യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന 36-ാമത് ദേശീയ ജൂനിയർ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ആൺ കുട്ടികളുടെ ടീമും പെൺകുട്ടികളുടെ ടീമും ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ആൺകുട്ടികളുടെ ടീം ഡൽഹിയെ 4-2ന് പരാജയപ്പെടുത്തിയാണ് ക്വാർട്ടർ ഫൈനലിൽ എത്തിയത്. പെൺകുട്ടികളുടെ വിഭാഗത്തിൽ കേരളം ഉത്തർപ്രദേശിനെ 10-2 ന് പരാജയപ്പെടുത്തിയാണ് ക്വാർട്ടർ ഫൈനലിലിന് അർഹത നേടിയത്.

സൂപ്പർ ലീഗ് അടിസ്ഥാനത്തിൽ നടക്കുന്ന ക്വാർട്ടർ ഫൈനലിലെ ആദ്യ മത്സരത്തിൽ കേരളത്തിന്റെ പെൺകുട്ടികളുടെ ടീം മധ്യപ്രദേശിനെ 6-4ന് പരാജയപ്പെടുത്തി.