കേരള പോലീസ് വീണ്ടും ; ആലുവയിൽ യുവാവിന് ക്രൂരമർദ്ദനം

#

ആ​ലു​വ (06-06-18) : ആലുവയിൽ പോലീസ് യുവാവിനെ തല്ലിച്ചതച്ചു. പോ​ലീ​സുകാർ സ​ഞ്ച​രി​ച്ച കാ​ർ തന്റെ ബൈക്കിൽ ഇ​ടി​ച്ചതിനെ ചോദ്യം ചെയ്ത ബൈ​ക്ക് യാ​ത്ര​ക്കാ​ര​നെയാണ് പോ​ലീ​സ് മ​ർ​ദി​ച്ച​ത്. കു​ഞ്ചാ​ട്ടു​ക​ര മ​ര​ത്തും​കു​ടി ഉ​സ്മാ​നാ​ണ് (39) പോലീസിന്റെ ക്രൂരമായ മ​ർ​ദ​ന​മേ​റ്റ​ത്. മർദ്ദനമേറ്റ് ഉസ്മാന്റെ താടിയെല്ല് തകർന്നു. ഉ​സ്മാ​ൻ ഓ​ടി​ച്ചി​രു​ന്ന ബൈ​ക്കിൽ എ​ട​ത്ത​ല ഗ​വണ്മെന്റ് സ്കൂ​ൾ ഗേ​റ്റി​നു മു​ന്നി​ൽ വച്ച്‌ പോ​ലീ​സു​കാ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ ഇ​ടി​ക്കുകയായിരുന്നു. പ്രവാസിയായ ഉസ്മാൻ നോമ്പ് തുറക്കാൻ പള്ളിയിലേക്ക്‌ പോവുമ്പോൾ ഇന്നലെ വൈകിട്ട് അഞ്ചര മണിക്കായിരുന്നു സംഭവം. മ​ർ​ദ​ന​മേ​റ്റ ഉ​സ്മാ​നെ ആലുവ ജിലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ചിരിക്കുകയാണ്.

പോ​ലീ​സ് സം​ഘം യൂണിഫോമിലല്ലാതിരുന്നതിനാൽ പോലീസുകാരാണെന്ന് ഉസ്മാനോ സംഭവം കണ്ടുനിന്നവരോ മനസ്സിലാക്കിയില്ല. തന്റെ ബൈക്കിൽ ഇടിച്ചതിനെക്കുറിച്ച് ചോദിച്ച ഉസ്മാനെ കാറിലുണ്ടായിരുന്ന പോലീസുകാർ സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു. ബലമായി കാ​റി​ൽ ക​യ​റ്റി​ പോലീസ്  സ്റ്റേ​ഷ​നി​ലേക്ക് കൊണ്ടുപോയ ഉസ്മാനെ സ്റ്റേഷനിൽവച്ചും മ​ർദ്ദിച്ചു. സം​ഭ​വ​മ​റി​ഞ്ഞ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ​തോ​ടെയാണ് ഉസ്മാനെ ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിക്കാൻ പോലീസ് തയ്യാറായത്. പോലീസുകാർ മദ്യപിച്ചിരുന്നതായി നാട്ടുകാർ പറയുന്നു.

ഉസ്മാന്റെ പരാതിയുടെ അടിസ്ഥാനത്തിൽ 4 പോലീസുകാർക്കെതിരെ ക്രിമിനൽ കേസ് എടുത്തു. പോലീസുകാരുടെ മേൽ വകുപ്പുതല നടപടിയുമുണ്ടാകും. പോലീസുകാരുടെ ഔദ്യോഗിക കൃത്യ നിർവഹണത്തിൽ തടസ്സം സൃഷ്ടിച്ചെന്നും പൊലീസുകാരെ മർദ്ദിച്ചെന്നുമുള്ള കുറ്റങ്ങൾ ചുമത്തി ഉസ്മാനെതിരെയും കേസെടുത്തിട്ടുണ്ട്.