കര്‍ഷക പ്രതിഷേധത്തിന്റെ മണ്ണില്‍ മോദിയ്‌ക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍

#

ഭോപ്പാല്‍ (06-06-18) : നരേന്ദ്രമോദിയുടെ മെയ്ക് ഇന്‍ ഇന്ത്യ ദയനീയ പരാജയമാണെന്ന് രാഹുല്‍ഗാന്ധി. ചൈനയില്‍ നിര്‍മ്മിക്കുന്നവയാണ് ഇന്ന് ഇന്ത്യാക്കാര്‍ ഉപയോഗിക്കുന്നത്. എല്ലാം നിര്‍മ്മിക്കുന്നത് ചൈനയില്‍. രാജ്യത്തെ കൃഷിയെയും വ്യവസായത്തെയും മോദിയും ബി.ജെ.പിയും തകര്‍ത്തെന്ന് രാഹുല്‍ ആരോപിച്ചു. കഴിഞ്ഞവര്‍ഷം  കര്‍ഷക പ്രതിഷേധത്തില്‍ പങ്കടുത്ത 6 കര്‍ഷകര്‍ വെടിയേറ്റ് മരിച്ച മധ്യപ്രദേശിലെ മംദസൗറില്‍ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍.

കോണ്‍ഗ്രസ് അധികാരത്തില്‍ വരുമ്പോള്‍ കര്‍ഷകരുടെ ജീവിതത്തില്‍ മാറ്റം സൃഷ്ടിക്കുമെന്ന് രാഹുല്‍ഗാന്ധി ഉറപ്പുനല്‍കി. അധികാരത്തിലെത്തി 10 ദിവസത്തിനുള്ളില്‍ വെടിയേറ്റ് മരിച്ച കര്‍ഷകര്‍ക്ക് നീതി ലഭിക്കുമെന്നും കര്‍ഷകരുടെ കടം എഴുതിതള്ളുമെന്നും രാഹുല്‍ പറഞ്ഞു. കൃഷിയിടങ്ങളില്‍ നിന്ന് തൊട്ടടുത്ത് ഭക്ഷ്യസംസ്‌കരണശാലകള്‍ തുടങ്ങും. അതിനു വേണ്ടി രാജ്യത്തെ എല്ലാ ജില്ലകളിലും ഭക്ഷ്യസംസ്‌കരണശാലകള്‍ തുടങ്ങുമെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു.