പലിശ നിരക്കുകളിൽ മാറ്റവുമായി പുതിയ വായ്പ നയം

#

ന്യൂ ഡൽഹി(06-06-2018): റിസർവ്വ് ബാങ്കിന്റെ പുതിയ വായ്പ നയം പ്രഖ്യാപിച്ചു. മുഖ്യ പലിശ നിരക്കുകളിൽ നിർണായക മാറ്റങ്ങളുമായാണ് പുതിയ വായ്‌പ നയം പ്രഖ്യാപിച്ചിരിക്കുന്നത്. നാലര വർഷത്തിന് ശേഷം ഇതാദ്യമായാണ് റിസർവ്വ് ബാങ്ക് പലിശ നിരക്കുകളിൽ മാറ്റം വരുത്തുന്നത്. റിപ്പോ നിരക്കും റിവേഴ്‌സ് റിപ്പോ നിരക്കും കാൽ .25 ശതമാനവും കൂട്ടിയിട്ടുണ്ട്. ഇതോടെ റിപ്പോ നിരക്ക് 6.25 ശതമാനവും റിവേഴ്‌സ് റിപ്പോ നിരക്ക് 6 ശതമാനവും ആയി. ഇതുമൂലം ഭാവന - വാഹന വായ്പകളുടെ പലിശ നിരക്കും ഉയർന്നേക്കും. വാണിജ്യമേഖലയിൽ വൻ പ്രതിസന്ധിയായിരിക്കും ഇത് സൃഷ്ടിക്കുക.

സി.ആർ.ആർ നിരക്ക് 4 ശതമാനത്തിലും എസ്.എൽ.ആർ ശതമാനമായി തന്നെ തുടരും. 3 ദിവസം നീണ്ടു നിന്ന ഉന്നതതല യോഗത്തിനു ശേഷമാണ് പുതിയ വായ്പാനയത്തിന് ധാരണയായത്. ആർ.ബി.ഐ ഗവർണർ ഉർജിത് പട്ടേലിന്റെ നേതൃത്വത്തിലുള്ള 6 അംഗ സമിതിയാണ് പുതിയ വായ്പ നയം രൂപീകരിച്ചത്. പണപ്പെരുപ്പം 4 ശതമാനത്തിലേക്ക് താഴ്ത്തിക്കൊണ്ട് വരണമെന്ന പ്രഖ്യാപിത ലക്‌ഷ്യം ഇതുവരെ സാധ്യമാക്കാൻ കഴിഞ്ഞിട്ടില്ല. ഇതും യോഗത്തിൽ ചർച്ചാവിഷയമായി.