നിപ്പയ്ക്ക് പിന്നാലെ കരിമ്പനിയും; ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്

#

കൊല്ലം(06-06-2018):കൊല്ലം കുളത്തൂപ്പുഴയിൽ കരിമ്പനി സ്ഥിരീകരിച്ചു. കുളത്തൂപ്പുഴ വില്ലുമല കോളനി സ്വദേശിക്കാണ് കരിമ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാൽ സംഭവത്തിലാശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ് വൃത്തങ്ങൾ അറിയിച്ചു.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച യുവാവ് തീവ്രപരിചരണ വിഭാഗത്തിലാണെന്നും അപകടനില തരണം ചെയ്തെന്നും ആശുപത്രി വൃത്തങ്ങളും അറിയിച്ചു.

മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് കരിമ്പനി പകരില്ല. മണ്ണെച്ചയാണ് കരിമ്പനി പരത്തുന്നത്. ഡി.എം.ഓ യുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് സംഘം കോളനിയിലെത്തി പ്രതിരോധപ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.