രാജ്യസഭാ സീറ്റിൽ പരിഗണിക്കാൻ 6 പേരുകളുമായി പി.ജെ.കുര്യൻ

#

തിരുവനന്തപുരം (07-06-18) : തന്നെ രാജ്യസഭയിലേക്ക് പരിഗണിക്കണമെന്ന് നിർബ്ബന്ധമില്ലെന്ന് വ്യക്തമാക്കി പി.ജെ.കുര്യൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കത്ത് നൽകി. തനിക്ക് പകരം പരിഗണിക്കേണ്ട 6 പേരുടെ പേരുകളും കുര്യൻ നിർദ്ദേശിച്ചു. അതേ സമയം തന്റെ ഒഴിവിൽ സ്ഥാനാർത്ഥിത്വം കേരളാ കോൺഗ്രസിന് നൽകരുതെന്ന് കുര്യൻ ആവശ്യപ്പെട്ടിട്ടുണ്ട്.

മുൻ കെപിസിസി പ്രസിഡന്‍റ് വി.എം.സുധീരൻ, കെപിസിസി പ്രസിഡന്‍റ് എം.എം.ഹസൻ, ഷാനിമോൾ ഉസ്മാൻ, രാജ്മോഹൻ ഉണ്ണിത്താൻ, പി.സി.വിഷ്ണുനാഥ്, പി.സി.ചാക്കോ, എന്നിവരുടെ പേരുകളാണ് തനിക്ക് പകരം കുര്യൻ നിർദ്ദേശിച്ചിട്ടുള്ളത്‌. കുര്യൻ നിർദ്ദേശിച്ച പേരുകളിൽ ഐ ഗ്രൂപ്പുകളിൽ പെട്ട ഒരാളുമില്ലെന്ന പ്രത്യേകതയുണ്ട്. തനിക്ക് ഒരു അവസരം കൂടി ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് മറ്റു പേരുകൾ നിർദ്ദേശിച്ച് കുര്യൻ രംഗത്തെത്തിയത്.