തനിക്ക് മനോരോഗമുണ്ടെന്ന വാദം കള്ളം : നീനു

#

കോട്ടയം (07.06.2018) : തനിക്ക് മാനസിക രോഗമുണ്ടെന്നും മാനസിക രോഗത്തിനുള്ള മരുന്ന് കഴിച്ചിട്ടുണ്ടെന്നുമുള്ള പിതാവിന്റെ വാദം കള്ളമാണെന്ന് നീനു. തന്നെ മാനസിക രോഗിയായി ചിത്രീകരിക്കുന്നത് കെവിൻ കൊലക്കേസ് അട്ടിമറിക്കാൻ വേണ്ടിയാണെന്ന് നീനു ആരോപിച്ചു. നീനു  മാനസിക രോഗ ചികിത്സയ്ക്ക് വിധേയയായായിട്ടുണ്ടെന്ന് പിതാവ് ചാക്കോ ഏറ്റുമാനൂർ കോടതിയിൽ വിവരം നൽകി എന്ന വാർത്തയെക്കുറിച്ച് വീട്ടിൽ തന്നെ സന്ദർശിച്ച മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു നീനു.

വീട്ടിൽ മാതാപിതാക്കൾ തമ്മിൽ നിരന്തരം വാഴക്കായിരുന്നുവെന്നും തന്നെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും നീനു പറഞ്ഞു. അതിനെ ചോദ്യം ചെയ്തതിന് പ്ലസ് ടുവിന് പഠിക്കുമ്പോൾ തിരുവനന്തപുരത്ത് കൗൺസലിംഗിന് കൊണ്ടുപോയിരുന്നു. താൻ പറഞ്ഞതെല്ലാം കേട്ട കൗൺസലർ, തനിക്കല്ല, കുടുംബത്തിനാണ് ചികിത്സ വേണ്ടതെന്ന് പറഞ്ഞെന്നും നീനു അറിയിച്ചു. തന്നെ കെവിന്‍റെ വീട്ടിൽനിന്നു മാറ്റി ഒരു പുനരധിവാസകേന്ദ്രത്തിലാക്കണമെന്ന പിതാവിന്റെ ആവശ്യം അംഗീകരിക്കില്ല.  കെവിന്‍റെ വീട്ടുകാർക്കൊപ്പം ജീവിക്കാനാണ് താല്പര്യമെന്ന് നീനു പറഞ്ഞു.