സൗദിയില്‍ നിന്ന് ഇന്ത്യക്കാര്‍ മടങ്ങുന്നു?

#

ഹൈദരബാദ് (07-06-18) : സൗദി അറേബ്യയില്‍ നിന്ന് ഇന്ത്യാക്കാര്‍ കൂട്ടമായി മടങ്ങി എത്തുന്നു . ഹൈദരബാദില്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളായി സ്‌കൂളുകളില്‍ അഡ്മിഷന്‍ തേടി സൗദി അറേബ്യയില്‍ നിന്ന് മടങ്ങിയെത്തിയ കുട്ടികളുടെ എണ്ണത്തിലുണ്ടായ വന്‍വര്‍ദ്ധനവാണ് ഈ അനുമാനത്തിന് വഴിവെച്ചത്.

സൗദി അറേബ്യയില്‍ നിന്ന് മടങ്ങിയെത്തുന്ന നൂറുകണക്കിന് കുട്ടികളാണ് സ്‌കൂളുകളില്‍ പ്രവേശനം തേടുന്നത്. സൗദി അറേബ്യയിലെ ജീവിതച്ചെലവ് വന്‍തോതില്‍ വര്‍ദ്ധിക്കുകയാണെന്നും അവിടെ തുടരുന്നത് പ്രയാസകരമായ സാഹചര്യത്തിലാണ്  തിരികെ ഇന്ത്യയിലെത്തുന്നതെന്നും അഡ്മിഷന്‍ തേടുന്ന കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ പറയുന്നത്.

സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന 30 ലക്ഷം ഇന്ത്യാക്കാരില്‍ 40 ശതമാനം കേരളത്തില്‍ നിന്നുള്ളവരാണ്. 20 മുതല്‍ 25 ശതമാനം വരെ തെലുങ്കാനയില്‍ നിന്നുള്ളവരാണ്. ഹൈദരാബാദിലെ സ്‌കൂളുകളില്‍ കാണുന്ന ഈ പ്രവണത കേരളത്തില്‍ ദൃശ്യമല്ല.