രാജ്യസഭാ സീറ്റ് മാണിക്ക് നല്‍കരുതെന്ന് സുധീരന്‍

#

തിരുവനന്തപുരം (07-06-18) : രാജ്യസഭയിലേക്ക് യു.ഡി.എഫിന് ജയിക്കാൻ കഴിയുന്ന ഒരു സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കരുതെന്ന് വി.എം.സുധീരന്‍. ഒരു കാരണവശാലും സീറ്റ് വിട്ടു നല്‍കരുതെന്ന് സുധീരന്‍ ഫോണില്‍ ഉമ്മന്‍ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും പറഞ്ഞു. ഒരു സീറ്റ് ഒഴിവുവന്നത് ഇപ്പോള്‍ മുന്നണിയുടെ ഭാഗമല്ലാത്ത ഒരു പാര്‍ട്ടിക്ക് നല്‍കുന്നത് തെറ്റായ കീഴ്‌വഴക്കമാകുമെന്നും അത് ആത്മഹത്യാപരമാണെന്നും സുധീരന്‍ പറഞ്ഞു.

രാജ്യസഭാസീറ്റ് മാണിക്ക് നല്‍കുമെന്ന സൂചന ലഭിച്ചതോടെ കേരളത്തിലെ കോണ്‍ഗ്രസിലെ വലിയൊരു വിഭാഗം നേതാക്കള്‍ അതിനെതിരേ രംഗത്തുവന്നു. ഹൈക്കമാന്‍ഡില്‍ തങ്ങള്‍ക്ക് സ്വാധീനമുള്ള നേതാക്കളുമായി കേരള നേതാക്കള്‍ ബന്ധപ്പെട്ടു. എ.കെ.ആന്റണിയുടെ മേലാണ് ഏറ്റവും കടുത്ത സമ്മര്‍ദ്ദം.