എളമരം കരീം രാജ്യസഭയിലേക്ക്

#

തിരുവനന്തപുരം (07-06-18) : സി.പി.എം കേന്ദ്രക്കമ്മിറ്റി അംഗവും സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എളമരം കരീം പാര്‍ട്ടിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാകും. ചെറിയാന്‍ ഫിലിപ്പിന്റെ പേര് അവസാനം വരെ സജീവ പരിഗണനയിലുണ്ടായിരുന്നെങ്കിലും പാര്‍ട്ടിയുടെ ശക്തനായ ഒരു വക്താവ് തന്നെ രാജ്യസഭയില്‍ വേണം എന്ന കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദ്ദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് എളമരം കരീമിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചത്. സീതാറാം യെച്ചൂരിയുടെ കാലാവധി കഴിഞ്ഞതോടെ രാജ്യസഭയില്‍ സി.പി.എമ്മിന്റെ സാന്നിധ്യം ദുര്‍ബ്ബലമായി.

മന്ത്രി എന്ന നിലയിലും ട്രേഡ് യൂണിയന്‍ നേതാവ് എന്ന നിലയിലും കഴിവു തെളിയിച്ചിട്ടുള്ള എളമരം കരീമിന് രാജ്യസഭയില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ച വെയ്ക്കാന്‍ കഴിയുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. കേരളത്തില്‍ നിന്ന് പാര്‍ട്ടിയുടെ രാജ്യസഭാംഗങ്ങളില്‍ എല്ലാ കാലത്തും ട്രേഡ് യൂണിയന്‍ മുന്നണിയില്‍ നിന്നുള്ളവര്‍ക്ക് പ്രാതിനിധ്യം നല്‍കിയിട്ടുള്ള കീഴ്‌വഴക്കവും കരീമിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് കാരണമായി.