ഇ.കാസിം അന്തരിച്ചു

#

കൊല്ലം (09-06-18) : സി.പി.ഐ (എം) സംസ്ഥാന കൺട്രോൾ കമ്മീഷൻ അംഗവും പ്രമുഖ സി.ഐ.റ്റി.യു നേതാവുമായ ഇ.കാസിം(69) അന്തരിച്ചു. കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ രാവിലെ 11.15ന് നടക്കുന്ന കശുവണ്ടി വ്യവസായത്തിലെ ട്രേഡ് യൂണിയൻ നേതാക്കളുടെ യോഗത്തിൽ പങ്കെടുക്കാനെത്തിയ കാസിം യോഗം തുടങ്ങും മുമ്പ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കാഷ്യു വർക്കേഴ്സ് സെറ്റ്ർ (സി.ഐ.റ്റി.യു) സംസ്ഥാന ജനറൽ സെക്രട്ടറിയും സി.പി.ഐ.എം സംസ്ഥാന കൺട്രോൾ കമ്മീഷൻ അംഗവുമാണ്. കശുവണ്ടി വികസന കോർപ്പറേഷന്റെ ചെയർമാൻ ആയി പ്രവർത്തിച്ചിട്ടുണ്ട്. കശുവണ്ടിത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ പ്രമുഖ പങ്കു വഹിച്ച നേതാവാണ്. ഭാര്യ സൽമത്ത്. 4 മക്കൾ. സംസ്കാരം 10 ന് രാവിലെ 11 മണിക്ക് മൈനാഗപ്പള്ളി കാരൂർകടവ് പള്ളിയിൽ.