ബിജെപിക്ക് ഭൂരിപക്ഷമില്ലെങ്കില്‍ പ്രണബ് പ്രധാനമന്ത്രി : ശിവസേന

#

മുംബൈ (09-06-18) : 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷം നേടാനായില്ലെങ്കില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പ്രണബ് മുഖര്‍ജി സമവായ സ്ഥാനാര്‍ത്ഥി ആയേക്കാമെന്ന് ശിവസേന. പാര്‍ട്ടി മുഖപത്രമായ സാംനയില്‍ എഴുതിയ മുഖപ്രസംഗത്തിലാണ് ഈ സാധ്യത മുന്നോട്ടു വച്ചിട്ടുള്ളത്. പ്രണബ് മുഖര്‍ജിയെ ആര്‍.എസ്.എസ് ആസ്ഥാനത്തേക്ക് ക്ഷണിച്ചതില്‍ കടുത്ത അനിഷ്ടമാണ് ശിവസേന പ്രകടിപ്പിക്കുന്നത്.

ആര്‍.എസ്.എസ്സിനെ കടന്നാക്രമിക്കുന്നതാണ് സംനയുടെ മുഖപ്രസംഗം. ശിവസേനയുടെ തലവനായിരുന്ന ബാല്‍ താക്കറെയെ ഒരിക്കല്‍ പോലും ആര്‍.എസ്.എസ് ആസ്ഥാനത്തേക്ക് ക്ഷണിക്കാത്തതില്‍ ആര്‍.എസ്.എസ്സിനെ കുറ്റപ്പെടുത്തിയ സംന, മുസ്ലീങ്ങളെ പ്രീണിപ്പിക്കാന്‍ വേണ്ടി സംഘടന ഇഫ്താര്‍ വിരുന്നുകള്‍ സംഘടിപ്പിക്കുകയാണെന്ന് ആക്ഷേപിച്ചു.