വിമര്‍ശനങ്ങള്‍ക്ക് ചെന്നിത്തലയും ഹസ്സനും മറുപടി നല്‍കും : ഉമ്മന്‍ചാണ്ടി

#

തിരുവനന്തപുരം (11-06-18) : രാജ്യസഭാസീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കാനുള്ള തീരുമാനം രമേശ് ചെന്നിത്തലയും എം.എം.ഹസ്സനും താനും കൂട്ടായി എടുത്തതാണെന്ന് ഉമ്മന്‍ചാണ്ടി. ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ക്കും സംശങ്ങള്‍ക്കും രമേശ് ചെന്നിത്തലയും ഹസ്സനും മറുപടി നല്‍കുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതിയില്‍ പങ്കെടുക്കാന്‍ നില്‍ക്കാതെ ആന്ധ്രാപ്രദേശിലേക്ക്  പോകാന്‍ വേണ്ടി യാത്ര തിരിക്കുന്നതിനു മുമ്പ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യസഭാ സീറ്റ് സംബന്ധിച്ച് എല്ലാ കാര്യങ്ങളും തങ്ങള്‍ മൂന്നുപേരും കൂടിയാലോചിച്ചാണ് തീരുമാനമെടുത്തതെന്നും അതു സംബന്ധിച്ച ഏതു ചോദ്യത്തിനും അതിന്റെ എല്ലാ വശങ്ങളും വിശദീകരിച്ച് മറുപടി പറയാന്‍ കെ.പി.സി.സി പ്രസിഡന്റിനും പ്രതിപക്ഷനേതാവിനും കഴിയുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. നേരത്തെ തീരുമാനിച്ച പരിപാടി അനുസരിച്ചാണ് താന്‍ ആന്ധ്രാപ്രദേശിലേക്ക് പോകുന്നതെന്ന് അദ്ദേഹം അറിയിച്ചു.